New Update
/sathyam/media/post_attachments/NgEGn0TjNWKfaY3gAWjH.jpg)
കോട്ടയം: കഴിഞ്ഞ SSLC, +2 പരീക്ഷകളില്‍ മുഴുവന്‍ A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും, വായനപക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ മല്‍സരങ്ങളിലെ ജേതാക്കളെയും ആണ്ടൂര്‍ ദേശീയ വായനശാല നടത്തിയ ചടങ്ങില്‍ ആദരിച്ചു.
Advertisment
/sathyam/media/post_attachments/c4CKP8J3v8jF5rBg6us7.jpg)
ലെെബ്രറി പ്രസിഡന്‍റ് എ.എസ് ചന്ദ്രമോഹനന്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. വെെ.പ്രസിഡന്‍റ് നിര്‍മ്മല ദിവാകരന്‍, വാര്‍ഡ് മെംബര്‍ ഉഷാരാജു എന്നിവര്‍ ഷീല്‍ഡും സമ്മാനങ്ങളും വിതരണം ചെയ്തു. കെ.ബി ചന്ദ്രശേഖരന്‍ നായര്‍, കെ.കെ നാരായണന്‍, ഷാജി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ലെെബ്രറി സെക്രട്ടറി സുധാമണി സ്വാഗതവും ജോ.സെക്രട്ടറി ബി. ജയകൃഷ്ണന്‍ കൃതജ്ഞതയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us