സിപിഐ(എം) മാൻവെട്ടത്തെ നിര്‍ധനരായ രോഗികൾക്ക് ചികിത്സാസഹായം നൽകി

New Update

publive-image

കോട്ടയം: പാവപെട്ട രോഗികൾക്ക് ചികിത്സാസഹായം നൽകി മാൻവെട്ടത്തെ സിപിഐ(എം). സിപിഐ(എം) 15 -ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാവപെട്ട രോഗികൾക്ക് ചികിത്സസഹായം നൽകി സിപിഐഎം ജില്ലാ സെക്രട്ടറി എ.വി റസ്സൽ ഉൽഘാടനം ചെയ്തു.

Advertisment

publive-image

ആഗസ്റ്റ് 1 -ാം തീയതി മാൻവെട്ടം പ്രദേശത്ത് ബിരിയാണി വിതരണം ചെയ്ത് അതിൽ നിന്ന് ലഭിച്ച ലാഭവിഹിതമാണ് സിപിഐ(എം) രോഗികളുടെ ചികിത്സക്കായി നൽകിയത്. രോഗം മൂലം ദുരിതമനുഭവിക്കുന്ന 8 ഓളം പേർക്കാണ് ചികിത്സ സഹായവിതരണം നടത്തിയത്.

publive-image

യോഗത്തിൽ സിപിഐ(എം) മാൻവെട്ടം ബ്രാഞ്ച് സെക്രട്ടറി സാജു വളച്ചിതിനകം അധ്യക്ഷ്യൻ ആയി. സിപിഐ(എം) ഏരിയ സെക്രട്ടറി കെ ജി രമേശൻ, ഏരിയ കമ്മറ്റിഅംഗങ്ങൾ എന്‍.എസ് രാജു, ലോക്കൽ സെക്രട്ടറി കെ ബി സത്യൻ, പഞ്ചായത്ത് മെമ്പറുമാരായ പ്രത്യുക്ഷ സുര, ആനിയമ്മ ജോസഫ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അരുൺ വി വിജയൻ സ്വാഗതവും വിഷ്ണു സി മുരളി നന്ദിയും പറഞ്ഞു.

kottayam news
Advertisment