New Update
/sathyam/media/post_attachments/aa5j1vJh252ISVYyCaaY.jpg)
പാലാ: പാലാ ടൗണിലെ പ്രമുഖ വ്യാപാരിയും മുന്‍ വോളിബോള്‍ താരവുമായ വെള്ളിയേപ്പള്ളി വി.ജെ മാത്യു (70) നിര്യാതനായി. പാലാ ടൗണിലെ വിഎം ജോസഫ് ട്രേഡിങ്ങ് കമ്പനി ഉടമയാണ്.
Advertisment
കോട്ടയം ജില്ലാ വോളിബാൾ അസോസിയേഷൻ മുൻ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സ്പോർട്സ് കൌൺസിൽ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വി.ജെ മാത്യുവിന്‍റെ നിര്യാണത്തില്‍ പാലാ സ്പോര്‍ട്സ് ക്ലബ്ബ് അനുശോചിച്ചു. പ്രസിഡന്‍റ് അഡ്വ. സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി പ്രിൻസ്, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു. കേരള കോണ്‍ഗ്രസ് - എം ചയര്‍മാന്‍ ജോസ് കെ മാണി അനുശോചിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us