ഉഴവൂർ പഞ്ചായത്തിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

New Update

publive-image

ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായതിൽ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉഴവൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ആദരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റിനി വിൽ‌സണിന്റെ അധ്യക്ഷതയിൽ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘടനം ചെയ്തു.

Advertisment

publive-image

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ എം സ്വാഗതം ആശംസിച്ചു. മാന്നാനം കെ ഇ കോളേജിലെ പ്രൊഫസർ റോണി ജോർജ് ഔന്നത്യത്തിലേക്കുള്ള പടി എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ നൽകുകയുണ്ടായി.

publive-image

നൂറു ശതമാനം വിജയം നേടിയ ഉഴവൂർ പഞ്ചായത്തിലെ ഒഎൽഎൽ ഹൈസ്കൂൾ, ഹോളി ക്രോസ്സ് ഹൈസ്കൂൾ, ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ തുടങ്ങിയ സ്കൂളിലെ പ്രധാനാദ്ധ്യാപകരായ ലൂക്കോസ്, സിസ്റ്റർ അനീറ്റ, സ്റ്റീഫൻ കാപ്പുകാല തുടങ്ങിയവരെ പൊന്നാട അണിയിച്ചു ആദരിച്ചു.

മെമ്പർമാരായ ജസീന്ത പൈലി, സുരേഷ് വി ടി, അഞ്ചു പി ബെന്നി, സിറിയക് കല്ലടയിൽ, ബിനു ജോസ്, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, ന്യൂജന്റ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി സുനിൽ എസ് യോഗത്തിന് കൃതജ്ഞത അറിയിച്ചു.

uzhavoor news
Advertisment