കുറവിലങ്ങാട് ദേവമാതാ കോളജിൽ നവീകരിച്ച ലാബുകൾ വിദ്യാര്‍ത്ഥികള്‍ക്കായി സമർപ്പിച്ചു

New Update

publive-image

കുറവിലങ്ങാട് ദേവമാതാ കോളജിലെ നവീകരിച്ച ലാബുകൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ.ഡോ അഗസ്റ്റിൻ കൂട്ടിയാനിയിൽ ആശീർവദിക്കുന്നു

Advertisment

കുറവിലങ്ങാട്: ദേവമാതാ കോളജിലെ നവീകരിച്ച ലാബുകൾ ആശീർവദിച്ച് സമർപ്പിച്ചു. ബിരുദാനന്തരവിഭാഗം ഫിസിക്‌സ്, കെമിസ്ട്രി ലാബുകളാണ് നവീകരിച്ച് വിദ്യാർത്ഥികൾക്കായി സമർപ്പിച്ചത്.

ലാബുകളുടെ ആശീർവാദം കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, ബർസാർ റവ.ഡോ. ജേക്കബ് പണ്ടാരപറമ്പിൽ, ഫാ. തോമസ് മലയിൽപുത്തൻപുര, ഫാ. ജോസഫ് അമ്പാട്ട്, ഫാ. മാത്യു പാലക്കാട്ടുകുന്നേൽ , ഫാ. തോമസ് കൊച്ചോടയ്ക്കൽ എന്നിവർ സഹകാർമികരായി. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപക, അനധ്യാപകർ പങ്കെടുത്തു.

kottayam news
Advertisment