ഉപതെരഞ്ഞെടുപ്പുവിജയം കോൺഗ്രസും യുഡിഎഫും അപ്രസക്തമാണെന്നു പറയുന്നവരുടെ കണ്ണ് തുറപ്പിക്കുന്നത് - അഡ്വ. ബിജു പുന്നത്താനം

New Update

publive-image

പാലാ:പാലാ നിയോജകമണ്ഡലത്തിൽ എലിക്കുളം പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജയിംസ് ചാക്കോ ജീരകത്തിന്റെ വിജയം അവസരവാദ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരായുള്ള വിധിയെഴുത്താണെന്ന് തിരഞ്ഞെടുപ്പിൽ കെപിസിസി നിർദ്ദേശപ്രകാരം പ്രത്യേക ചുമതലകൂടി വഹിച്ചിരുന്ന ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ ബിജു പുന്നത്താനം പ്രസ്താവിച്ചു.

Advertisment

പാലാ നിയോജകമണ്ഡലത്തിൽ എലിക്കുളം പഞ്ചായത്തിൽനിന്നുള്ള ഈ വിജയത്തിന് വർത്തമാനകാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ മാനങ്ങളുണ്ട്. അധികാരത്തെയും അഹങ്കാരത്തെയും മറികടന്നാണ് ഇവിടെ ജനാധിപത്യം വിജയിച്ചത്.

സ്ഥാനാർത്ഥിയുടെ മികവിനോപ്പം പ്രവർത്തകരുടെ ഒത്തൊരുമയും നേതാക്കളുടെ ആവേശവും യുഡിഎഫിന് നൽകിയതാണ് ഈ വിജയം. യുഡിഎഫും കോൺഗ്രസും അപ്രസക്തമാണെന്നു പറയുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയം.

pala news udf
Advertisment