കേരളാ കോൺഗ്രസ് നഷ്ടപ്രതാപം വീണ്ടെടുക്കും - പി.സി തോമസ്

New Update

publive-image

പാലാ: തന്റെ പിതാവായ പി.ടി ചാക്കോയെ മീനച്ചിൽ നിയോജക മണ്ഡലത്തിൽ നിന്നും വൻ ദൂരിപക്ഷത്തോടെ നിയമസഭയിലെത്തിച്ച ഈ പ്രദേശത്തെ ജനങ്ങൾ സാധാരണക്കാരുടെ പ്രസ്ഥാനമായ കേരളാ കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താൻ ഒപ്പം ഉണ്ടാകുമെന്ന് പാലായിലെ യുഡിഎഫ് വിജയം തെളിയിച്ചിരിക്കുന്നുവെന്ന് വർക്കിംഗ് ചെയർമാൻ പി.സി തോമസ്. നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

അഴിമതിയിൽ മുങ്ങി കുളിച്ച എൽഡിഎഫ് സർക്കാർ നിലംപൊത്തുന്ന കാലം വിദൂരമല്ലന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ദ്രോഹിക്കുന്നതിൽ ഒറ്റക്കെട്ടാണെന്നും പി.സി തോമസ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ ജോയി എബ്രാഹം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രൊഫ. ഗ്രേസമ്മ മാത്യു, തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, മൈക്കിൾ പുല്ലുമാക്കൽ, കുര്യാക്കോസ് പടവൻ, ജോസഫ് കണ്ടത്തിൽ, ജേക്കബ് കുര്യാക്കോസ്, ഡോ. ദിനേശ് കർത്ത , തങ്കച്ചൻ മണ്ണൂശേരി, ജോബി കുറ്റിക്കാട്ട്, മത്തച്ചൻ പുതിയിടത്തു ചാലിൽ, ബാബു മു കാല, ജോസ് കുഴി കുളം, സജി ഓലിക്കര, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, അസ്വ. അലക്സ് ജോസ്, ജോസ് എടേട്ട്, ഔസേപ്പച്ചൻ വാഴയിൽ, സിജി ടോണി തോട്ടം,കെ.സി കുഞ്ഞുമോൻ ,അഡ്വ. ജോ ജോ പാറയ്ക്കൽ, സിബി മൂക്കൻ തോട്ടം, ജോയിച്ചൻ കുന്നക്കാട്ട്, അഡ്വ. ജോസ് ആനക്കല്ലുങ്കൽ, പി.ജെ ബിജു, ജോയ്സ് പുതിയാമഠം, ജോഷി വട്ടക്കുന്നേൽ, ബോബി മൂന്നു മാക്കൽ, അവിരാച്ചൻ മുള്ളൂർ, ഷിനോ പാലത്തുങ്കൽ, ബേബിച്ചൻ കട കുമാക്കൽ, മെൽബിൻ പറ മുണ്ട എബിൻ വാട്ട പ്പള്ളി എന്നിവർ പ്രസംഗിച്ചു.

എലിക്കുളം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ജെയിംസ് ചാക്കോ ജീരകത്തിനെ പി.സി തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു.

pala news
Advertisment