ചിങ്ങം 1 കർഷക ദിനം; മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു

New Update

publive-image

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. എം മാത്യു ഉദ്ഘാടനം ചെയ്തു.

Advertisment

മികച്ച കർഷകരെ ആദരിക്കൽ ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജോൺസൺ പുളിക്കിയിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാന്മാരായ തുളസിദാസ്,ജോസഫ് ജോസഫ്,ഉഷ രാജു മെമ്പർമാരായ ജാൻസി ജോജോ സന്തോഷ്‌, സിറിയക് മാത്യു, ലിസ്സി ജോർജ്, ഷാലിമോൾ ബെന്നി, ബെന്നറ്റ് മാത്യു, ലിസ്സി ജോയ്, സാബു ആഗസ്റ്റിൻ, പ്രസീദാ സജിവ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ കെ ചന്ദ്രമോഹൻ, എൻ സ് നീലകണ്ഠൻ നായർ, വി എം ജോസ് എന്നിവർ പ്രസംഗിച്ചു.

കാർഷിക മേഖലയിൽ മികവ് പുലർത്തിയ കർഷകരായ പി ആർ സലിംകുമാർ തൈപറമ്പിൽ, സി എം മാത്യു ചെറാടിക്കൽ, ജോസ് ജോർജ് കൂനാനി ക്കൽ കുരികാട്, പാപ്പച്ചൻ തോമസ് ഇഞ്ചിപുഴയിൽ, എ എൻ കുമാരൻ,വത്സമ്മ ഇ എൻ ഇടപ്പാട്ട് പടവിൽ, കെ സി ജോസ് കാഞ്ഞിരംതറപ്പേൽ, വി എം ജോസഫ് എന്നിവരെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

kottayam news
Advertisment