ഉഴവൂര്‍: 1996 ചിങ്ങം 1 ന് കേരള സംസ്ഥാനത്തു നിലവിൽ വന്ന ജനകീയാസൂത്രണത്തിനു ഉഴവൂർ പഞ്ചായത്തിൽ നേതൃത്വം നൽകിയ മുൻ പ്രസിഡന്‍റുമാരെ ആദരിച്ച് ഉഴവൂർ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴികാടൻ ഉദ്ഘടനം ചെയ്തു.
കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് പൊന്നാട അണിയിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാരെ ആദരിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വിൽസൺ, ന്യൂജന്റ് ജോസഫ്, സിറിയക് കല്ലടയിൽ, സെക്രട്ടറി സുനിൽ എസ് തുടങ്ങിയവർ സംസാരിച്ചു.
ജനകീയാസൂത്രണം ആരംഭിച്ച 1995 ന് ശേഷം ഉള്ള മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരായ സി എം ജോസ് ചെറുകര, വി എസ് സിറിയക് പുതിയ കുന്നേൽ, മാത്യു ജോസഫ്, മത്തായി മലെമുണ്ടക്കൽ, ന്യൂജന്റ് ജോസഫ്, പ്രകാശ് വടക്കേൽ, ഡോ സിന്ധുമോൾ ജേക്കബ്, മോളി ലുക്കാ, പി എൽ അബ്രഹാം, മേരി എം ടി, ഷേർലി രാജു തുടങ്ങിയവർ ചെയ്ത സേവനങ്ങൾക്ക് യോഗം ആദരം അർപ്പിച്ചു.
ഇപ്പോഴത്തെ പഞ്ചായത്ത് അംഗങ്ങളിൽ പെട്ട മുൻ മെമ്പർമാരായ ജസീന്ത പൈലി, സുരേഷ് വി ടി എന്നിവരെയും ആദരിച്ചു. സ്‌നേഹവിരുന്നോടെ യോഗം അവസാനിച്ചു.