/sathyam/media/post_attachments/sQqvaTgPTxYB3mGL1x5p.jpg)
വെളിയന്നൂര്‍: കേരള വികസന ചരിത്രത്തിലെ തിളക്കമുള്ള അധ്യായമായ ജനകീയാസൂത്രണത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ വെളിയന്നൂര്‍ പഞ്ചായത്തില്‍ സമുചിതമായി സംഘടിപ്പിച്ചു.
ജനകീയാസൂത്രണത്തിന്‍റെ ആരംഭകാലം മുതലുള്ള മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് മാരെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ച് പുരസ്കാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് ജനകീയാസൂത്രണപ്രസ്ഥാന കാലം മുതല്‍ കഴിഞ്ഞ ഭരണസമിതിയില്‍ വരെ ഉള്‍പ്പെട്ട എല്ലാ ജനപ്രതിനിധികള്‍ക്കും ആദരവ് അര്‍പ്പിച്ചു.
മുന്‍ ജനപ്രതിനിധികള്‍ക്ക് കേന്ദ്രവേദിയായ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങ് ഓണ്‍ലൈനായി കാണുന്നതിനും പ്രത്യേക സൗകര്യം ഏര്‍പ്പാടാക്കിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ജനപ്രതിനിധികള്‍ക്കുള്ള പുരസ്കാരങ്ങള്‍ അവരവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുമെന്ന് പ്രസിഡന്‍റ് സണ്ണി പുതിയിടം അറിയിച്ചു.
വൈസ് പ്രസിഡന്‍റ് തങ്കമണി ശശി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ജിമ്മി ജെയിംസ്, ജോമോന്‍ ജോണി, ജിനി ചാക്കോ, വാര്‍ഡ് മെമ്പര്‍മാരായ ജിന്‍സണ്‍ ജേക്കബ്, ബിന്ദു ഷിജു, അര്‍ച്ചന രതീഷ്, ശരണ്യ വിജയന്‍, ബിന്ദു സുരേന്ദ്രന്‍, സജേഷ് ശശി, ബീന സിജു, ഉഷ സന്തോഷ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us