New Update
/sathyam/media/post_attachments/proH4vsCKNKRcgMNn1gS.jpg)
പെരുവ: പിറന്നാൾ ദിനത്തിൽ പൊതുയിടം ശുചീകരിച്ച് പൊതുപ്രവർത്തകൻ മാതൃകയായി. മുളക്കുളം പഞ്ചായത്തിലെ ബിജെപി വൈസ് പ്രസിഡൻ്റ് പുന്നയ്ക്കൽ സന്തോഷ് ദിവാകരനാണ് പിറന്നാൾ ദിനം വ്യത്യസ്ഥമായി ആഘോഷിച്ചത്.
Advertisment
ആലപ്പുഴ-മധുര ദേശിയ പാതയിലെ പെരുവ കുറുവേലിപ്പാലത്തിൻ്റെ ഇരുവശവുമാണ് ശുചീകരിച്ചത്. കാടുപിടിച്ചു കിടന്ന റോഡിൻ്റെ ഇരുവശവും പുല്ല് വെട്ടി ചെടികൾ വച്ചുപിടിപ്പിക്കുകയാണ് സന്തോഷ്.
/sathyam/media/post_attachments/qMLbDbkQtkrUO6ZkrZSl.jpg)
സന്തോഷിനോടൊപ്പം ബി.ജെ.പി. പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കൊച്ചുപുരയ്ക്കൽ സെക്രട്ടറി അനീഷ്, വി.എം.എസ്.പഞ്ചായത്ത് പ്രസിഡൻ്റ് സോമൻ, പ്രതാപൻ, മനോജ്, എ.കെ.അരുൺ, സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡൻ്റ് രാജു തെക്കേക്കാലായിൽ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us