കേരള ജനതാ പാർട്ടി കേരളാ കോൺഗ്രസിൽ ലയിച്ചു. ലയനത്തിന്‍റെ ഭാഗമായി കടുത്തുരുത്തിയിൽ ഐക്യ സമ്മേളനം നടത്തി

New Update

publive-image

കടുത്തുരുത്തി:കേരള ജനതാ പാർട്ടി കേരളാ കോൺഗ്രസിൽ ലയിച്ചതിന്റെ ഭാഗമായുള്ള ഐക്യ സമ്മേളനം കടുത്തുരുത്തിയിൽ നടത്തി. കേരള ജനതാ പാർട്ടി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗം കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Advertisment

കേരളത്തിന്റെ സമഗ്ര വികസനത്തിനും, കാർഷിക മേഖലയുടെ സംരക്ഷണത്തിനും ഉപകരിക്കുന്ന കർമ്മ പദ്ധതികൾക്കും പോരാട്ടങ്ങൾക്കും നേതൃത്വം നൽകാൻ കേരളാ കോൺഗ്രസ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു.

വിധവകൾക്കും, വയോജനങ്ങൾക്കും ജീവിത സുരക്ഷക്ക് വേണ്ടി പുത്തൻ ക്ഷേമ പദ്ധതികൾ ആവിഷ്ക്കരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം കൊണ്ട് വരുമെന്ന് എംഎൽഎ വ്യക്തമാക്കി.

കേരള ജനതാ പാർട്ടി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരളാ കോൺഗ്രസ് സംസ്ഥാന നേതാക്കളായ മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറാവേലി, ജോസ് വഞ്ചിപ്പുര, സെബാസ്റ്റ്യൻ കോച്ചേരി, വാസുദേവൻ നമ്പൂതിരി, ജോണി കണിവേലി, ലൈസമ്മ മാത്യു എന്നിവർ പുതിയതായി കേരളാ കോൺഗ്രസിലേക്ക് വന്ന ഭാരവാഹികളെ സ്വാഗതം ചെയ്ത് കൊണ്ട് പ്രസംഗിച്ചു.

കേരള ജനതാ പാർട്ടി ഭാരവാഹികളായ ഫ്രാൻസിസ് സംക്രാന്തി, ചന്ദ്രമതി മഞ്ജുഷ മാഞ്ഞൂർ, പത്മാക്ഷി രാഘവൻ, ജേക്കബ് ഏറ്റുമാനൂർ, ഷിബു ഏറ്റുമാനൂർ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ച് പ്രസംഗിച്ചു.

കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ നേതൃത്വം നൽകുന്ന യഥാർത്ഥ കേരളാ കോൺഗ്രസ് പാർട്ടിയിൽ ലയിച്ച് ചേർന്ന് പ്രവർത്തിക്കാൻ സംസ്ഥാനത്തൊട്ടാകെയുള്ള മുഴുവൻ കേരള ജനതാ പാർട്ടി പ്രവർത്തകരും തീരുമാനിച്ചതായി യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു.

കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ മുഴുവൻ പ്രതിനിധികളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കൊണ്ടുള്ള സന്ദേശം യോഗത്തിൽ വായിച്ചു. അർഹമായ അംഗീകാരം പാർട്ടിയുടെ വിവിധ തലങ്ങളിൽ നേതാക്കൾക്ക് നൽകുമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി.

kottayam news
Advertisment