വീടിനോടു ചേർന്ന് ഗുഹാമുറി നിർമ്മിച്ച് ശ്രദ്ധേയനായ പകലോമറ്റം ഞരളംകുളം ചാരുതവീട്ടിൽ സി.ആർ വർഗീസ് നിര്യാതനായി

New Update

publive-image

പകലോമറ്റം: വീടിനോടുചേർന്ന് ഗുഹാമുറി നിർമ്മിച്ച് ശ്രദ്ധേയനായ സി.ആർ വർഗീസ് ഓർമയായി. തിരുവോണദിനത്തിൽ എം.സി റോഡിലുണ്ടായ വാഹനാപകകടത്തെത്തുടർന്നാണ് പകലോമറ്റം ഞരളംകുളം ചാരുതവീട്ടിൽ സി.ആർ വർഗീസ് (58) മരണമടഞ്ഞത്.

Advertisment

അയൽവാസിയായ സുഹൃത്ത് വെമ്പള്ളിയിൽ പുതുതായിവാങ്ങി താമസമാരംഭിച്ച വീട്ടിൽ സന്ദർശനംനടത്തി തിരികെ ഞരളംകുളത്തെ വീട്ടിലേക്ക് സ്‌കൂട്ടറിൽ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. വെമ്പ​​ള്ളി പാ​​ല​​ത്തി​​നു സ​​മീ​​പം വ​​ർ​​ഗീ​​സ് സ​​ഞ്ച​​രി​​ച്ച സ്കൂ​​ട്ട​​റി​​ൽ അജ്ഞാത വാ​​ഹ​​ന​​മി​​ടി​​ച്ച് റോ​​ഡി​​ൽ പ​​രി​​ക്കേ​​റ്റ് വീ​​ണ നി​​ല​​യി​​ലാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്.

അ​​പ​​ക​​ട​​ത്തി​​നു ശേ​​ഷം ഇടിച്ചിട്ട വാ​​ഹ​​നം നി​​ർ​​ത്താ​​തെ പോ​​യ​​തി​​നാ​​ൽ വാ​​ഹ​​നം ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. നാ​​ട്ടു​​കാ​​ർ വ​​ർ​​ഗീ​​സി​​നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു. ഞായർ രാ​​വി​​ലെ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ മ​​ര​​ണം സം​​ഭ​​വി​​ച്ചു.

സം​​സ്കാ​​രം ഇ​​ന്ന് (തിങ്കൾ) ഉ​​ച്ചക​​ഴി​​ഞ്ഞ് 2.30 ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത​മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ. ഭാ​​ര്യ: ലി​​ല്ലി കാ​​ട്ടാമ്പാ​​ക്ക് കു​​മ്പ​​ള​​ക്കു​​ഴി​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക​​ൻ: ബി​​ബി​​ൻ വ​​ർ​​ഗീ​​സ്.

മാർത്താണ്ഡം കുളച്ചൽ സ്വദേശിയാണ് വർഗീസ്. മേസ്തിരിപ്പണിക്കായി 1985-ലാണ് കുറവിലങ്ങാട് എത്തിയത്. കലപ്പയും നുകവും മുതൽ ആദ്യകാലത്തെ മൊബൈൽ ഫോൺ തുടങ്ങി വിവിധ പുരാവസ്തുക്കളുടെ ശേഖരം വർഗീസിന്റെ ചാരുത എന്ന വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

അടുത്തകാലത്ത് ഗുഹാമുറിയുടെ മനോഹാരിത പകർത്തിയ വീഡിയോ സോഷ്യൽ മീഡിയായിൽകൂടി ധരാളംപേർ കണ്ടിരുന്നു. എട്ടടി നീളവും എട്ടടി വീതിയുമുള്ള ഗുഹയുടെ കവാടത്തിന് അഞ്ചടി വീതിയുണ്ട്. ഒന്നോ രണ്ടോ പേർക്ക് നിലത്ത് പായ വിരിച്ച് സുഖമായി കിടക്കാം. ലൈറ്റും ഫാനും എയർകൂളറും ഉണ്ട്. ശുചിമുറിയുമുണ്ട്. ഭിത്തിയിലെ ചെറിയ ഷെൽഫുകൾപോലും കല്ലിൽ കൊത്തിയതാണ്.

ക്രിസ്മസിന് പുൽക്കൂട് ഒരുക്കാനാണ് വീടിന് താഴെ ആദ്യമായി വെട്ടുകല്ല് തുരന്ന് ചെറിയൊരു ഗുഹ നിർമ്മിച്ചത്. പിന്നെ അത് വലുതാക്കി മുറിയാക്കി രൂപാന്തരപ്പെടുത്തി. റോഡിൽനിന്ന് ഉയരത്തിലാണ് വീട്. ആദ്യം ഈ ഗുഹ പാർക്കിങ് സ്ഥലമായിരുന്നു. കുറച്ചുനാൾ അവിടെ ചെറിയൊരു വ്യാപാരസ്ഥാപനം നടത്തി.

ഗുഹാമുഖത്തിന് മുകളിൽ മാത്രം അല്പം കോൺക്രീറ്റ് ഇട്ടു. വീടിന് മുന്നിലായി തൊട്ടുതാഴെയാണ് ഗുഹ നിർമ്മിച്ചതെങ്കിലും വീടിന് ബലക്ഷയം സംഭവിക്കില്ലെന്ന് വർഗീസിന് ഉറപ്പുണ്ടായിരുന്നു. വയറിങ് ഉൾപ്പെടെ ജോലികളെല്ലം വർഗീസ് തനിച്ചാണ് ചെയ്തത്. ചെലവ് മുക്കാൽ ലക്ഷം രൂപ കടന്നു. വീടിന്റെ ഔട്ട് ഹൗസ് പോലെ വർഗീസിന്റെ വിശ്രമവും ഈ ഗുഹാഗൃഹത്തിലായിരുന്നു

obit news
Advertisment