സംസ്ഥാനത്തെ സർക്കാർ ഫാമുകളിലും ജില്ലാ കൃഷിത്തോട്ടങ്ങളിലും ജോലി ചെയ്യുന്ന എഐറ്റിയുസി നേതൃത്വത്തിലുള്ള തൊഴിലാളികൾ സമരം ആരംഭിച്ചു

New Update

publive-image

കോഴാ: സംസ്ഥാനത്തെ സർക്കാർ ഫാമുകളിലും ജില്ലാ കൃഷിത്തോട്ടങ്ങളിലും ജോലി ചെയ്യുന്ന എഐറ്റിയുസി നേതൃത്വത്തിലുള്ള തൊഴിലാളികൾ സമരം ആരംഭിച്ചു. 2021 ആഗസ്റ്റ് 24 മുതൽ തുടർച്ചയായി പ്രതിഷേധദിനം ആചരിക്കുന്നതിനാണ് തീരുമാനം.

Advertisment

publive-image

11-ാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, ഡിഎ കുടിശിക അനുവദിക്കുക, 10-ാം ശമ്പള പരിഷ്കരണ കമ്മീഷൻ്റെ ഭാഗമായുള്ള ലീവ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ ധനകാര്യ വകുപ്പ് അനുമതി നൽകുക എന്നീ ആവശ്യങ്ങളാണ്
മുഖ്യമായും ഇവര്‍ ഉന്നയിക്കുന്നത്.

publive-image

കോട്ടയം കോഴാ ജില്ലാ കൃഷിത്തോട്ടത്തിലേയും കോഴാ സ്റ്റേറ്റ് സീഡ് ഫാമിലേയും തൊഴിലാളികൾ പ്രതിക്ഷേധ പ്രകടനവും സമ്മേളനവും നടത്തി. ജില്ലാ കൃഷിത്തോട്ടത്തിന് മുമ്പിൽ സിപിഐ മണ്ഡലം സെക്രട്ടിയും, അഗ്രികൾച്ചറൽ ഫാം വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റുമായ എൻ.എം.മോഹനൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി.വി. സത്യൻ അധ്യക്ഷത വഹിച്ചു.

publive-image

കോഴാ സ്റ്റേറ്റ് സീഡ് ഫാമിന് മുമ്പിൽ എഐറ്റിയുസി ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് കമ്മിറ്റി സെക്രട്ടിറിയുമായ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കോഴാ സീഡ് ഫാം സെക്രട്ടറി രമണി അദ്ധ്യക്ഷത വഹിച്ചു.

എ.ഐ.റ്റി.യു.സി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി.എൻ. ശശി, ഫെഡറേഷൻ നേതാക്കളായ മാത്യൂസ് പി.എം , ബിജു മോൻ എം.എം, അനീഷ് എസ്. ലൈജു ജോസഫ്, മനോജ് കുമാർ,
എ.ഐ.വൈ.എഫ് മേഖലാ കൺവീനർ സന്ദീപ് സത്യൻ എന്നിവർ പ്രസംഗിച്ചു.

kottayam news
Advertisment