വിദ്യാർത്ഥികൾക്ക് പണി കൊടുത്ത് കെഎസ്ഇബിയും ഏകജാലക സോഫ്റ്റ്‌വെയറും ! കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനില്‍ ഇടവിട്ടുള്ള കറണ്ട് പോക്കും ഏകജാലക സോഫ്റ്റ്‌വെയർ ഓപ്പൺ ആകാതെ വന്നതും വിദ്യാർത്ഥികളെ വലച്ചു

New Update

publive-image

കുറവിലങ്ങാട്: പ്ലസ് വൺ, വിഎച്ച്സി ഏകജാലക പ്രവേശനത്തിന്‍റെ ആദ്യ ദിനമായ ചൊവ്വാഴ്ച വിദ്യാർത്ഥികൾക്ക് കെഎസ്ഇബിയുടെയും ഏകജാലക സോഫ്റ്റ്‌വെയറും വക ഇരുട്ടടി. ഇടവിട്ട് ഇടവിട്ടുള്ള കറണ്ട് പോക്കും ഏകജാലക സോഫ്റ്റ്‌വെയർ ഓപ്പൺ ആകാതെ ഇരുന്നതും വിദ്യാർത്ഥികളെ വലച്ചു.

Advertisment

മിക്ക സ്കൂളുകളിലും കമ്പ്യൂട്ടർ സെന്ററുകളിലും ഏകജാലക സോഫ്റ്റ്‌വെയർ തടസം മൂലം വിദ്യാർത്ഥികളുടെ അമിതമായ തിരക്ക് അനുഭവപെട്ടു. സ്കൂളുകളിൽ വിദ്യാർത്ഥികൾ എത്തി ചേരേണ്ട സമയം മുൻ കൂട്ടി അറിയിച്ച് കുട്ടികൾ എത്തി ചേർന്നിരുന്നുവെങ്കിലും ഇടവിട്ടുള്ള കറണ്ട് പോക്ക് മൂലം കൂടുതൽ സമയം ഏകജാലക പ്രവേശനത്തിന് വേണ്ടി വന്നത് തിരക്ക് കൂടുവാൻ കാരണമായി.

കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനിൽ നിന്നുള്ള പണികളുടെ ഭാഗമായാണ് കുറവിലങ്ങാട്, കുര്യനാട്, കുറിച്ചിത്താനം, വയല, വെമ്പള്ളി പ്രദേശങ്ങളിൽ ഇടവിട്ട് വൈദ്യുതി മുടങ്ങി പോകുവാൻ കാരണമായി പറയുന്നത്.

kottayam news
Advertisment