/sathyam/media/post_attachments/sfxVusOVKoA8vDeshrAL.jpg)
സോഷ്യല്‍ ജസ്റ്റീസ് ഫോറം കാരിക്കോട് റവ. ഫാ. ജിഎംവിഎച്ച്എസ് സ്കൂൾ ഹാളിൽ സംഘടിപ്പിച്ച 'നമുക്ക് പഠിക്കാം നന്മയുടെ പാഠം സൗഹൃദകൂട്ടായ്മ' ഫോറം സംസ്ഥാന പ്രസിഡന്റ് കെ. എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു
കടുത്തുരുത്തി: ചരിത്രം മാറ്റിയെഴുതുന്നത് സാംസ്കാരിക ഫാസിസമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ്. തിരുത്തേണ്ടത് ദേശീയസ്വാതന്ത്ര്യസമരച രിത്രമല്ല വാർത്തമാനകാല രാഷ്ട്രീയ ചെയ്തികളാണെന്നു തിരിച്ചറിയുവാൻ ഭരണകൂടങ്ങൾക്കു കഴിയേണ്ടിയിരിക്കുന്നുവെന്നും ഫോറം കാരിക്കോട് റവ. ഫാദർ ഗീവർഗീസ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച 'നമുക്ക് പഠിക്കാം, നന്മയുടെ പാഠം സൗഹൃദ കൂട്ടായ്മ' ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ കമ്മറ്റി അംഗം ഡിക്‌സണ്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ താരം പ്രസാദ് ചെറിയാനേയും മികച്ച ഗ്രാമപഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട പോൾസണ്‍ ആനക്കുഴിയേയും നോവലിസ്റ്റ് റ്റി. സി. ബിജുവിനേയും ആദരിച്ചു.
മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. വാസുദേവന്‍ നായര്‍ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. രാജന്‍ കെ. നായര്‍ ഉന്നത വിജയം നേടിയ കുട്ടികളേയും ജില്ലാ സെക്രട്ടറി വി. മര്‍ക്കോസ് മാതാപിതാക്കന്മാരേയും ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ റവ: ഫാ. ജയിംസ് സി. ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി.
പേരന്റ്‌സ് ഫോറം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ വി. എം. മോഹന്‍ദാസ് ഗുരുവന്ദനം നടത്തി. പ്രസാദ് ചെറിയാൻ, പോൾ സൺ ബേബി, ജഗത് പ്രകാശ് ചക്യാരംപുറം, എം ജി വിജയൻ, ജോയി റ്റി വൈ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോയി മാത്യു സ്വാഗതവും മേഖലാ പ്രസിഡന്റ് ഇട്ടന്‍ പൈലി കൃതജ്ഞതയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us