/sathyam/media/post_attachments/uF5u0BfM4yDv9fBbLtd3.jpg)
ഉഴവൂര്‍: ഉഴവൂർ കെ ആർ നാരായണൻ ആശുപത്രിയിൽ രാത്രി കാലങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനെ തുടർന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നീ നിലകളിൽ എല്ലാം മികച്ച പ്രവർത്തനം ആണ് ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുന്നത്. നാളിതുവരെ 2305 ഓളം കോവിഡ് രോഗികളെ ആശുപത്രിയിൽ കിടത്തി ചികില്സിക്കുകയും ചെയ്തു.
എന്നിരുന്നാൽ പോലും മുൻ രാഷ്‌ട്രപതി കെ ആർ നാരായണനോടുള്ള സ്മരണാർത്ഥം ആരംഭിച്ച സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ രാത്രി കാലങ്ങളിൽ ചെറിയ രോഗവും ആയി എത്തുന്ന ഉഴവൂർ പഞ്ചായത്തിലെ ആളുകള്‍ക്ക് പോലും സ്വകാര്യ ആശുപത്രികളിൽ പോകേണ്ടി വരുന്ന അവസ്ഥ ദുഷ്‌കരമാണ്.
ഈ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം ചൂണ്ടിക്കാട്ടി ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജില്ല മെഡിക്കൽ ഓഫീസർക്കും ഹോസ്പിറ്റൽ സുപ്രണ്ടിനും, ജില്ല കളക്ടർക്കും കത്ത് അയച്ചിരുന്നു. പഞ്ചായത്ത് മെബർമാർ നേരിട്ട് ഡിഎംഒയെ കാണുകയും വിഷയത്തിന്റെ പ്രാധാന്യം അറിയിക്കുകയും ചെയ്തിരുന്നു. ഹോസ്പിറ്റൽ മാനേജ്‌മെന്റ്റ് കമ്മിറ്റിയും ഗൗരവപൂർവം ഈ വിഷയം ചർച്ച ചെയ്തിരുന്നു.
എന്നിട്ടും തീരുമാനം ആകാത്തതിനെ തുടർന്ന് ആഗസ്ത് 26 വ്യാഴാഴ്ച മുതൽ ഉഴവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്താൻ ഇരിക്കെയാണ് പുതുതായി രണ്ട് ഡോക്ടർമാരുടെ നിയമനം. 26 ആഗസ്ത് മുതൽ 24 മണിക്കൂർ ഡോക്ടറുടെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകും എന്ന് ഹോസ്പിറ്റൽ സുപ്രണ്ട് ഡോ ജെസ്സി അറിയിച്ചു.
ആവശ്യമായ ഇടപെടിൽ നടത്തിയ ഹോസ്പിറ്റൽ സുപ്രണ്ട് ഡോ ജെസ്സി, പഞ്ചായത്തിലെ മുഴുവൻ മെമ്പർമാർ, എംഎൽഎ മോൻസ് ജോസഫ്, ജില്ല പഞ്ചായത്ത് മെമ്പർ പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, പി എൻ രാമചന്ദ്രൻ, എച് എം സി അംഗങ്ങൾ, എന്നിവർക്ക് പ്ര്യതെകമായ നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us