/sathyam/media/post_attachments/JQkhuP5zotBT7kxyKF8F.jpg)
പൂഞ്ഞാര്‍: പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ ഓണ ആഘോഷവും എസ്എസ്എല്‍സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബി. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഗീത നോബിൾ ഉത്ഘാടനം നിർവഹിച്ചു.
താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി റോയിഫ്രാൻസിസ്, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ആർ. മോഹനൻ നായർ, എസ്എംവിഎച്ച്എസ്എസ് ഹെഡ്മാസ്റ്റർ ആർ. നന്ദകുമാർ വർമ്മ, ലൈബ്രറി ഭരണംസമതി അംഗവും സിപിഐഎം ലോക്കൽ സെക്രട്ടറിയുമായ പി. കെ. ഷിബുകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
എസ്എസ്എല്‍സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമെന്‍റോ നൽകി അനുമോദിച്ചു. ലൈബ്രറി സെക്രട്ടറി വി. കെ. ഗംഗാധരൻ സ്വാഗതവും കമ്മിറ്റി അംഗം എ. എൻ. ഹരിഹരയ്യർ നന്ദിയും പറഞ്ഞു.
കമ്മിറ്റി അംഗങ്ങളായഎം. കെ. വിശ്വനാഥൻ, പി. ജി. പ്രമോദ് കുമാർ യുവത സെക്രട്ടറി സച്ചിൻബാബു ലൈബ്രറേറിയൻ ഷൈനിപ്രദീപ് എന്നിവർ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us