/sathyam/media/post_attachments/wDb7SQfJRVWcyk4EzOHF.jpg)
ഞീഴൂര്‍: ഞീഴൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ഞീഴൂർ സർവീസ് സഹകരണ ബാങ്കും സംയുക്തമായി ചിങ്ങം 1ന് നടത്തിയ കർഷക അവാർഡ് ദാന ചടങ്ങില്‍ ഞീഴൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല കർഷകൻ, ഏറ്റവും പ്രായം കൂടിയ കർഷകൻ വാർഡ് ഏറ്റുവാങ്ങിയ എ.എന്‍ കൃഷ്ണൻകുട്ടിയെ ആദരിച്ചു.
1979 മുതൽ ഞീഴൂർ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം, 1988 മുതൽ 2000 വരെ ഞീഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർ, നിർമ്മൽ 2000 പദ്ധതി നടപ്പാക്കിയ ഞീഴൂർ പഞ്ചായത്തിലെ ഏക മെമ്പർ, അഞ്ചാം വാർഡ്ൽ രണ്ടായിരത്തിൽ ഗ്രാമപഞ്ചായത്തിലെ പത്തുലക്ഷം രൂപ സർക്കാർ അവാർഡ് കിട്ടി പത്തുവർഷക്കാലം ഞീഴൂർ സർവീസ് സഹകരണ ബാങ്കിൽ ബോർഡ് അംഗം, അഭയം ബോർഡ് അംഗമായും കോട്ടയം മെഡിക്കൽ കോളേജിൽ ജീവകാരുണ്യ പ്രവർത്തനം, ജനമൈത്രി പോലീസ് തുടങ്ങിയ കാലം മുതൽ കടുത്തുരുത്തി ജനമൈത്രി പോലീസ് അംഗം, കോട്ടയം മെഡിക്കൽ കോളേജിൽ ജനമൈത്രി ആദരവ് ഏറ്റുവാങ്ങി, വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കർഷകസംഘം കടുത്തുരുത്തി ഏരിയ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us