ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/kHRC84NdhF1cqDJhMnns.jpg)
പാലാ:ജനമൈത്രി സാംസ്കാരിക സമിതി സമൂഹത്തിൻറെ നാനാതുറകളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ജനമൈത്രി സാംസ്കാരിക സമിതിയുടെ സംസ്ഥാനതല വെബ്സൈറ്റ് പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisment
കോവിഡ് കാലത്ത് നടത്തിവരുന്ന മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ ചികിത്സാ സഹായങ്ങൾ, രക്ത നിർണയ ക്യാമ്പുകൾ, ഓൺലൈൻ വിദ്യാഭ്യാസ സഹായങ്ങൾ തുടങ്ങിയവ ജനമൈത്രി സാംസ്കാരിക സമിതിയുടെ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് പി.എസ്.ഹരിലാൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സിബി പരിയാരം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കോഡിനേറ്റർ സന്തോഷ് മള്ളുശ്ശേരി, ഭാരവാഹികളായ ലാലി ബിജു, രാജേന്ദ്ര പണിക്കർ കോവൂർ, ടി. എസ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us