ആയാംകുടി-കല്ലറ റോഡിലെ വെള്ള കെട്ടിന് പരിഹാരം കാണണം : ജനാധിപത്യ കേരളാ കോൺഗ്രസ്

New Update

publive-image

Advertisment

കടുത്തുരുത്തി: ആയാംകുടി-കല്ലറ റോഡിലെ വെള്ള കെട്ടിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മറ്റി അധികാരി കളോട് ആവശ്യപെട്ടു.

ചെറിയ മഴ പെയ്താൽ റോഡിൽ വെള്ളം നിറഞ്ഞിട്ട് കാൽനടയാത്രക്കാർക്ക് പോലും നടക്കുവാൻ പറ്റാത്ത സ്ഥിതിയാണ്. നിലവിലെ റോഡ് മണ്ണിട്ട് ഉയർത്തി പൊക്കം കൂട്ടി ശാസ്ത്രീയമായി നിർമ്മിച്ച് വെള്ള കെട്ടിന് പരിഹാരം കാണണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബേബിച്ചൻ തയ്യിൽ, അനിൽ ജോസഫ് കാട്ടാത്തു വാലയിൽ, സി.കെ.ബാബു ചിത്രാഞ്ജലി, തോമസ് പോൾ കുഴി കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

kottayam news
Advertisment