പ്രവാസി മലയാളി ഫെഡറേഷൻ കടുത്തുരുത്തി യൂണിറ്റ് നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ കൊടുത്തു സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായി മൊബൈൽ ഫോണുകള്‍ വിതരണം ചെയ്തു

New Update

publive-image

കടുത്തുരുത്തി:മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ കൊടുത്തു സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രവാസി മലയാളി ഫെഡറേഷൻ കടുത്തുരുത്തി യൂണിറ്റ് സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ മൊബൈൽ ഫോൺ വിതരണം ചെയ്തു.

Advertisment

publive-image

സ്പോൺസർ ചെയ്തത് അമ്മാൾ കുട്ടി സൈമൺ ഇലക്കാട്ട് ആണ്. ഇവക്ക് ഒപ്പം രക്ഷാധികാരി സമ്മാനിച്ച മരുന്നുകളും, കിഡ്നി രോഗികൾക്ക് ആവശ്യമായ ഡയാലിസിസ് കിറ്റുകളും, മറ്റു രോഗികൾക്ക് ആവശ്യമായ മരുന്നും വിതരണം ചെയ്തു.

publive-image

കേരള പിഎംഎഫ്പ്രസിഡൻ്റ് ബേബി ഇലക്കാട്ടിൻ്റെ വസതിയിൽ കൂടിയ സമ്മാനദാന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൈനമ്മാ സാജു അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമല ജിമ്മി മുഖ്യ അതിധിയും പിഎംഎഫ് രക്ഷാധികാരി ഡോക്ടർ മോന്‍സണ്‍ മാവുങ്കല്‍ മുഖ്യ പ്രഭാഷണവും നടത്തി.

publive-image

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  പി.വി സുനിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തൻ കാല, പി.എം മാത്യു, കേരള കോൺഗ്രസ് നേതാവ് സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിൻസി എലിസബത്ത്, സ്മിത, രസ്മി വിനോദ്, ജെയ്സൺ മണലേൽ, സ്റ്റീഫൻ പാരാവേലിൽ, പിഎംഎഫ്ഗ്ലോബല്‍ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബല്‍ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, കേരളാ ഘടകം കോർഡിനേറ്റർ ബിജു കെ തോമസ്, സംസ്ഥാന പിഎംഎഫ് അദ്ധ്യക്ഷൻ ബേബി മാത്യു ഇലക്കാട്ട് മുതലായവർ പ്രസംഗിച്ചു.

kottayam news
Advertisment