New Update
/sathyam/media/post_attachments/3WCGG9VLtsO6bz2nKhzw.jpg)
വിജ്ഞാനപോഷിണി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി - പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗൗരിനന്ദന, അഞ്ജനാറോയ്, അഭിഷേക് ജി വാര്യർ അഭിരാമി ജി വാര്യർ എന്നിവർക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.
Advertisment
എംജി കുമാരൻനായർ മെമ്മോറിയൽ വൈദ്യസഹായ ഫണ്ട് ശ്രീലത സുനിൽ പാതിരക്കട്ടിലിന് നൽകി. ലൈബ്രറി പ്രസിഡന്റ് കെ.എസ് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് ഉദ്ഘാsനം ചെയ്തു.
/sathyam/media/post_attachments/l9YSqqmaZuCocNsbZdVe.jpg)
പ്രസ്‌തുത യോഗത്തിൽ സമ്മാനദാനം കേണൽ കെഎന്‍വി ആചാരിയും വൈദ്യ സഹായ ഫണ്ട് വിതരണം വാർഡ് മെമ്പർ സുശീല മനോജ് നിർവഹിച്ചു. ആശംസകൾ അർപ്പിച്ഛ് താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം കെ.ആര്‍ മോഹനൻ സംസാരിച്ചു.
ലൈബ്രറി സെക്രട്ടറി കെ.എം രാജേഷ് സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് ബിന്ദു മനോജ് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us