ഒ.ഡി ശിവദാസിന്‍റെ വിയോഗം - നാടിന് നഷ്ടമായത് ഉജ്വലനായ തൊഴിലാളി നേതാവിനെ

New Update

publive-image

പാര്‍ട്ടി സമ്മേളനത്തില്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കെത്തുന്ന ഒ.ഡി ശിവദാസ് (ഫയല്‍ചിത്രം)

Advertisment

കുറവിലങ്ങാട്:സിപിഐഎം കുറവിലങ്ങാട് ലോക്കല്‍കമ്മിറ്റി മുന്‍ സെക്രട്ടറിയിരുന്ന ചെറുകാട്ടില്‍ ഒ.ഡി ശിവദാസന്‍റെ (71) ആകസ്മിക വിയോഗത്തലൂടെ നാടിന് നഷ്ടമായത് ഉജ്വലനായ തൊഴിലാളിനേതാവിനെ.

1970 -കള്‍ മുതല്‍ കുറവിലങ്ങാട് മേഖലയില്‍ പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനവും നേതൃപരവുമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്ന ദാസേട്ടന്‍ എന്ന് ഏവരും ആദരപൂര്‍വ്വം വിളിച്ചിരുന്ന ഒ.ഡി ശിവദാസ്, ശ്വാസതടസ്സത്തെത്തുടര്‍ന്ന് തിരുവോണനാളില്‍ കോട്ടയം മെഡിക്കല്‍കോളേജില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം നാലു ദിവസത്തിനുശേഷം ഡിസ്ചാര്‍ജായി ആസ്പത്രിവിട്ടു വീട്ടില്‍ തിരികെ എത്തിയിരുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ആദ്യം കുറവിലങ്ങാട്ടെ സ്വകാര്യ ആസപ്ത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജിലും എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

പാര്‍ട്ടി കടുത്തുരുത്തി, കുറവിലങ്ങാട് ഏരീയാകമ്മികളില്‍ നേരത്തെ അംഗമായിരുന്ന അദ്ദേഹം സിഐടിയു ജില്ലാ കമ്മിറ്റിയംഗമായും കടുത്തുരുത്തി കുറവിലങ്ങാട് ഏരിയാ സെക്രട്ടറി ആയും ദിര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. മികച്ച തൊഴിലാളിയൂണിയന്‍ സംഘാടകനായിരുന്നു.

നിലവില്‍ സിപിഐഎം ടൗണ്‍ബ്രാഞ്ചു കമ്മിറ്റി അംഗമായിരുന്നു. ഇടുക്കി ഹൈറേഞ്ചില്‍നിന്നും കുറവിലങ്ങാട് ടാക്‌സി ഡ്രൈവറായി എത്തിയ ഒഡിഎസ് തൊഴിലാളികളെ സംഘടിപ്പിച്ചാണ് പാര്‍ട്ടി നേതൃനിരയിലേക്ക് എത്തിയത്.

കുറവിലങ്ങാട് ടൗണിലെ ഹോട്ടല്‍ തൊഴിലാളി, ചുമട്ടുതൊഴിലാളി സമരങ്ങള്‍ അദ്ദേഹത്തിന്റെ നേതൃപാടവം തിരിച്ചറിഞ്ഞ സംഭവങ്ങളായിരുന്നു. കാല്‍നൂറ്റാണ്ട് സിപിഐഎം നേതൃനിരയില്‍നിന്നു ഒഡിഎസ് നടത്തിയ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം കുറവിലങ്ങാട്ടെ പാര്‍ട്ടിയുടെ ചരിത്രത്തിന്റെ ഭാഗമായിരുന്നു.

തൊളിലാളിവര്‍ഗ്ഗത്തിന്റെ നാവായ ദേശാഭിമാനി ദിനപ്പത്രത്തിന്റെ ദീര്‍ഘകാലം ഏജന്റായി ഒഡിഎസ്പ്രവര്‍ത്തിച്ചു.

kottayam news
Advertisment