New Update
/sathyam/media/post_attachments/fEjswx9nhHSXkWfy1yx6.jpg)
പാലാ:കുഞ്ഞച്ചന്‍ തീര്‍ത്ഥാടന കേന്ദ്രമായ രാമപുരം ഫെറോന ദേവാലയത്തിന്‍റെ പഴയ പള്ളിയുടെ ഒരു ഭാഗം മഴയത്ത് തകര്‍ന്നു വീണു. പുതിയതായി പണികഴിപ്പിച്ചിട്ടുള്ള പുത്തന്‍ പള്ളിയോട് ചേര്‍ന്നു നില്‍ക്കുന്ന പഴയ പള്ളിയുടെ ഭാഗങ്ങളാണ് തകര്‍ന്നു വീണത്.
Advertisment
/sathyam/media/post_attachments/USVaWelBlROUaCxayviX.jpg)
രാവിലെ പള്ളിയില്‍ ഒരു വിവാഹ ചടങ്ങ് നടക്കുന്നതിനിടയിലാണ് വലിയ ശബ്ദത്തോടെ പഴയ പള്ളിയുടെ ഭാഗങ്ങള്‍ നിലംപൊത്തിയത്. ആര്‍ക്കും പരിക്കില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് തകര്‍ന്നു വീണ ഭാഗം. വിവാഹശേഷം നവദമ്പദികള്‍ ഈ ഭാഗത്തുകൂടി കടന്നു പോയ ഉടനെയാണ് വലിയ ശബ്ദത്തോടെ പഴയ കെട്ടിടം നിലം പൊത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us