എംജി യൂണിവേഴ്സിറ്റിയുടെ ബിഎസ്‌സി മാത്‍സ് പരീക്ഷയില്‍ 4-ാം റാങ്ക് ജേതാവായ ശ്രീലക്ഷ്മിയെ അനുമോദിച്ചു

New Update

publive-image

ആണ്ടൂര്‍: ആണ്ടൂര്‍ ദേശീയ വായനശാല അംഗവും എംജി യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ ബിഎസ്‌സി മാത്‍സ് പരീക്ഷയില്‍ 4-ാം റാങ്ക് ജേതാവുമായ പി.ആർ ശ്രീലക്ഷ്മിയെ വായനശാല ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഷീല്‍ഡും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു.

Advertisment

publive-image

ലെെബ്രറി പ്രസിഡന്‍റ്  എ.എസ് ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍, കെ.ബി ചന്ദ്രശേഖരന്‍ നായര്‍, സ്മിതാ ശ്യാം, പി.ജി ഗൗരീകൃഷ്ണ എന്നിവര്‍ സംസാരിച്ചു. ആണ്ടൂര്‍ പുതുശ്ശേരിതറപ്പില്‍ രാജീവ്-ശ്രീലത ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി.

kottayam news
Advertisment