ഒ.ഡി ശിവദാസിൻ്റെ നിര്യാണത്തിൽ സിപിഐ കുറവിലങ്ങാട് ലോക്കൽ കമ്മിറ്റി അനുശോചിച്ചു

New Update

publive-image

പാര്‍ട്ടി സമ്മേളനത്തില്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കെത്തുന്ന ഒ.ഡി ശിവദാസ് (ഫയല്‍ചിത്രം)

Advertisment

കുറവിലങ്ങാട്: എൽഡിഎഫ് പ്രവർത്തനങ്ങൾക്ക് ദീർഘകാലം നേതൃത്വം നൽകുകയും കുറവിലങ്ങാട്ടേയും കടുത്തുരുത്തിയിലേയും പൊതു പ്രവർത്തനത്തിൽ സജീവമായിരുന്ന ഒ. ഡി ശിവദാസിൻ്റ നിര്യാണത്തിൽ സിപിഐ കുറവിലങ്ങാട് ലോക്കൽ കമ്മിറ്റി യോഗം അനുശോചിച്ചു.

സെക്രട്ടറി ജോജോ ആളോത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ.എം. മോഹനൻ ഉദ്ഘാടനം ചെയ്തു . നേതാക്കളായ കെ. വിജയൻ, എ. എൻ. ബാലകൃഷ്ണൻ, പി.എൻ. ശശി, തോമസ് ജോസഫ്‌, റ്റി.പി. റെജി, കെ.കെ. രാജൻ, രതീഷ്, സന്ദീപ് സത്യൻ, കുറവിലങ്ങാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ സജികുമാർ, പി.എൻ. തമ്പി, എന്നിവർ പ്രസംഗിച്ചു.

Advertisment