New Update
/sathyam/media/post_attachments/73rkpJQpXezEzzHxFFNr.jpg)
കുറവിലങ്ങാട്: മീനച്ചിൽ താലൂക്ക് മദ്യ വ്യവസായ ഫെഡറേഷൻ എഐടിയുസി നേതൃത്വത്തിൽ കുറവിലങ്ങാട് എക്സൈസ് ഓഫീസ് പടിക്കൽ നടന്ന ധർണ സമരം താലൂക്ക് സെക്രട്ടറി സഖാവ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു.
Advertisment
കള്ളു വ്യവസായം സംരക്ഷിക്കുക, കള്ളുഷാപ്പുകളുടെ ദൂര പരിധി എടുത്തുകളയുക, ടോഡി ബോർഡ് പ്രവർത്തനമാരംഭിക്കുക, പുതിയ വിദേശമദ്യ ക്യാമ്പുകൾ അനുവദിക്കാതിരിക്കുക, ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം.
പിഎം ഫിലിപ്പ് അധ്യക്ഷനായിരുന്നു. എഐടിയുസി ജില്ലാ കമ്മിറ്റി അംഗം എ.എന്‍ ബാലകൃഷ്ണൻ, എഐടിയുസി കുറവിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എൻ ശശി, സെക്രട്ടറി തോമസ് ജോസഫ്, ജെ ജോയ്, കെ അജി, മാത്യു ജോസഫ്, സൈജു റ്റി വാവ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us