കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് സെപ്റ്റംബർ 4 ന് കോഴാ ഫാം സന്ദർശിക്കും - മോൻസ് ജോസഫ് എംഎൽഎ

New Update

publive-image

കുറവിലങ്ങാട്:കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് സെപ്റ്റംബർ 4 ന്, 3 മണിക്ക് കോഴാ ഫാം സന്ദർശിക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കോഴാ ഫാമിന്റെ ഭാവി വികസനത്തെക്കുറിച്ച് ജന പ്രതിനിധികളോടും ഫാം കൗൺസിൽ അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുമായി കൂടിയാലോചന നടത്തുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.

Advertisment

കൃഷി വകുപ്പ് കോഴാ ഫാമിൽ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് തദവസരത്തിൽ നിർവ്വഹിക്കുന്നതാണ്. സംസ്ഥാന സർക്കാർ എല്ലാ ജില്ലകളിലും നടപ്പാക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിന് കോഴാ ഫാമിൽ നിന്ന് ഒരേക്കർ സ്ഥലം വിട്ട് നൽകാനുള്ള ഉദ്യോഗസ്ഥ നീക്കം അവസാനിപ്പിക്കാൻ കൃഷി മന്ത്രിയുടെ സന്ദർശന അവസരത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.

monce joseph
Advertisment