/sathyam/media/post_attachments/zr4gIcLBGnxQf5pEee04.jpg)
പാലാ:കേന്ദ്ര സർക്കാരിന്റ ജനദ്രോഹ നടപടികൾ തുടരുന്നു ! പെട്രോളിന് പുറമെ പാചകവാതക വിലയിലും ദിനംപ്രതി വർദ്ധന തുടർച്ചയായി 3 മാസത്തോളം വില കൂട്ടിയതിനു പുറമെ ഈ മാസം 25 രൂപക്കും മുകളിൽ ആണ് വർദ്ധനവ്.
രാജ്യം കോവിഡ് പ്രതിസന്ധി മൂലം തകർന്നിരിക്കുന്ന അവസ്ഥയിൽ ഇരുട്ടടി ആയി പാചക വാതക, പെട്രോൾ വിലകൾ. ഇത്തരം കേന്ദ്ര സർക്കാരിന്റ ചെയ്തികൾക് എതിരെ. പാലാ പൗരവകാശ സംരക്ഷണ സമിതി യോഗം പ്രതിക്ഷേധിച്ചു.
യോഗം യു.ഡി.ഫ് ജില്ല ചെയർമാൻ സജി മഞ്ഞകടമ്പിൽ ഉദ്ഘടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്,ജോഷി വട്ടകുന്നേൽ, ജോസ് വെരനാനി, മൈക്കിൾ കവുകാട്ട്,അഡ്വ. ജോബി കുറ്റിക്കാട്ട്, എബി കെ ജോസ്, എം. പി കൃഷ്ണൻ നായർ, അപ്പച്ചൻ ചെമ്പകുളം, ബിജോയ് എടേറ്റ്, തങ്കച്ചൻ മണ്ണുശേരി, എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
ഇത്തരം ചെയ്തികൾ കണ്ടില്ലെന്ന് നടിക്കാനാവില്ല ഇനിയും വില കൂട്ടിയാൽ യോഗം വൻപിച്ച പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് നീങ്ങും എന്ന് പൗരവകാശ സംരക്ഷണ സമിതി നേതാക്കൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us