/sathyam/media/post_attachments/pl9qnhziNWd5TA82ogWr.jpg)
മരങ്ങാട്ടുപിള്ളി: ലേബര്‍ ഇന്‍ഡ്യ ടീച്ചര്‍ ട്രെയിനിങ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ദേശീയതലത്തില്‍ മികച്ച അദ്ധ്യാപക വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന മത്സരത്തിന് നാളെ തുടക്കം.
ഇന്‍ഡ്യയിലെ വിവിധ സംസഥാനങ്ങളിലെ സര്‍വ്വകലാശാലകളുടെ കീഴിലുള്ള ടീച്ചര്‍ ട്രെയിനിങ് കോളേജുകളില്‍ ഇംഗ്ലീഷ്, ഗണിതശാസ്ത്രം, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, കൊമേഴ്സ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലെ അദ്ധ്യാപക വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുക.
വിവിധ ഘട്ടങ്ങളായി നടക്കുന്ന മത്സരത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ, ഓണ്‍ലൈന്‍ ക്ലാസ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, ക്ലാസ് മാനേജ്മന്റ്, ഇന്റര്‍വ്യൂ തുടങ്ങിയ വിഭാഗങ്ങളില്‍ ആയിരിക്കും അദ്ധ്യാപക മികവ് പരിശോധിക്കുക. നാളെ രാവിലെ 9.30 ന് ആരംഭിക്കുന്ന മഝരം ഓണ്‍ലൈന്‍ ആയിട്ടാണ് നടക്കുക.
അദ്ധ്യാപന പ്രാവീണ്യം തെളിയിക്കുന്നവര്‍ക്കു പ്രത്യേക ക്യാഷ് പ്രൈസും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. നിലവില്‍ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കുക.
മികച്ച അദ്ധ്യാപക വിദ്യാര്‍ത്ഥിക്ക് ടീച്ചര്‍ ജെനിസിസ് പ്രൈസ് അവാര്‍ഡ് നല്‍കും. 10000 രൂപ ക്യാഷ് പ്രൈസും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. 5000. 3000 രൂപ ക്യാഷ് പ്രൈസും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് ലഭിക്കും. മല്‍സരം നാളെ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895052166, വെബ്‌സൈറ്റ് : http://licte.com
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us