കളിക്കുന്നതിനിടെ ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു

New Update

publive-image

വെമ്പള്ളി: കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു. വെമ്പള്ളി കദളിക്കാട്ടിൽ അലെന്‍, ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയമാണ് മരിച്ചത്. അമ്മ ശ്രുതി അതിരമ്പുഴ പഞ്ചായത്തിൽ കാരാർ ജോലിക്കും പിതാവ് ടൈയില്‍സ് പണിക്കും പോകുന്നതിനായി റൂത്ത് മറിയത്തിനെയും സഹോദരി സെയറയേയും മാതാവിന്റെ വീട്ടിൽ ആക്കിയിരുന്നു.

Advertisment

ഇവർ രണ്ടു പേരും സമീപത്തെ കുട്ടികൾക്കൊപ്പം സാറ്റ് കളിക്കുന്നതിനിടെ റൂത്ത് മറിയം വീട്ടിനുള്ളിലെ ഫ്രിഡ്ജിന് പിറകിൽ ഒളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻ തന്നെ കുട്ടിയെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കുറവിലങ്ങാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

obit news
Advertisment