/sathyam/media/post_attachments/QzfVjLAeER9ngQRFbL19.jpg)
മോനിപ്പള്ളി: മോനിപ്പള്ളി-മുത്തോലപുരം റോഡ് തകർന്ന് തുടങ്ങിയിട്ട് നിരവധി വർഷങ്ങളായി. കോട്ടയം ജില്ലയെയും എറണാകുളം ജില്ലയെയും ബന്ധിക്കുന്ന റോഡാണ് ഇത്. കഴിഞ്ഞ മൂന്ന് വർഷമായി നിരവധി പരാതികൾ നൽകിട്ടും ബന്ധപ്പെട്ട അധികാരികൾ കണ്ണടക്കുകയാണ്.
ഇപ്പോൾ റോഡിൻ്റെ സംരക്ഷണ ഭിത്തികൾ തകർന്ന് എപ്പോൾ വേണമെങ്കിലും ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് അപകടം സംഭവിക്കാം. നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പിഡബ്ല്യുഡി റോഡണ് ഇത്. സ്ഥലം എംഎല്‍എയ്ക്കും മുൻ സർക്കാരിനും നിരവധി പ്രാവശ്യം നാട്ടുകാരും സിപിഐ മോനിപ്പള്ളി ബ്രാഞ്ച് കമ്മറ്റിയും പരാതികൾ നല്കിയിരുന്നു.
/sathyam/media/post_attachments/ZsbNRs4eToxebvWqymzZ.jpg)
ഈ റോഡിൻ്റെ സംരക്ഷണഭിത്തി കെട്ടി റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കണമെന്ന് സിപിഐ മോനിപ്പള്ളി ബ്രാഞ്ച് കമ്മറ്റി അവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരങ്ങളുമായി പാർട്ടി മുന്നോട്ട് വരുമെന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി വിനോദ് പുളിക്കനിരപ്പേൽ അറിയിച്ചു.
അസി. സെക്രട്ടറി റോയി തെനം കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി സുധീർ, ബിജു കപ്പടയിൽ, ഫിലിപ്പ് വേലിക്കട്ടേൽ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us