/sathyam/media/post_attachments/MozmUSGbvaLUTQe56sdV.jpg)
ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഉഴവൂർ കുരിശുപള്ളി ജംഗ്ഷന് എതിർവശത്തുള്ള വെയ്റ്റിംഗ് ഷെഡിൽ വാട്ടർ പ്യൂരിഫൈർ സ്ഥാപിച്ചു. നാളുകൾ ആയുള്ള ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചു ഈ വർഷാരംഭത്തിൽ പ്രൊജക്റ്റിൽ ഉൾപ്പെടുത്തി ആണ് വാട്ടർ പ്യൂരിഫൈർ സ്ഥാപിച്ചത്.
പൊതുജനങ്ങൾക്കും, വ്യാപാരികൾക്കും, ഓട്ടോറിക്ഷ ടാക്സി തൊഴിലാളികൾക്കും, കോളേജ് വിദ്യാർത്ഥികൾക്കും, വെയ്റ്റിംഗ് ഷെഡില്‍ കാത്തിരിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്രദം ആയിരിക്കും ഈ വാട്ടർ പ്യൂരിഫൈർ.
ഉച്ചയോടു കൂടി വീട്ടിൽ നിന്നും കൊണ്ടുവരുന്ന വെള്ളം തീരുകയും പിന്നീട് കടകളിൽ നിന്ന് മിനറൽ വാട്ടർ വാങ്ങിക്കുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടെന്നും സാമ്പത്തികമായി ഈ സമയത്തു അത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുമുള്ള ഓട്ടോറിക്ഷ തൊഴിലാളികളുടെ പരാതി ആണ് പ്രൊജക്റ്റിൽ ഉൾപ്പെടുത്തി ടൗണിൽ വാട്ടർ പ്യൂരിഫൈർ സ്ഥാപിക്കാനുള്ള തീരുമാനത്തിന് പിന്നിൽ എന്ന് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പറഞ്ഞു.
വൈസ് പ്രസിഡന്റ് റിനി വിൽസണിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. വാർഡ് മെമ്പർ ബിൻസി അനിൽ ആശംസകൾ അറിയിച്ചു. സെക്രട്ടറി സുനിൽ എസ്, വാർഡ് മെമ്പർമാരായ ജസീന്ത പൈലി, സുരേഷ് വി ടി, അഞ്ചു പി ബെന്നി, സിറിയക് കല്ലട, ബിനു ജോസ്, ഏലിയാമ്മ കുരുവിള, തങ്കച്ചൻ കെ എം, മേരി സജി, ശ്രീനി തങ്കപ്പൻ, ന്യൂജന്റ് ജോസഫ് എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us