കോട്ടയം ജില്ലയില്‍ മാതാപിതാക്കള്‍ കോവിഡ് ബാധിച്ച് മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാം

New Update

publive-image

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ചുവടെ പറയുന്ന വിഭാഗത്തിലുള്ള കുട്ടികളെയാണ് ധനസഹായത്തിന് പരിഗണിക്കുന്നത്

Advertisment

കോവിഡ് മൂലം മാതാവും പിതാവും മരിച്ചവര്‍

കോവിഡ് നെഗറ്റീവായി മൂന്നു മാസത്തിനകം ശാരീരിക പ്രശ്നങ്ങളാല്‍ മരിച്ച മാതാപിതാക്കളുടെ കുട്ടികള്‍.

പിതാവോ മാതാവോ നേരത്തെ മരിക്കുകയും നിലവിലുണ്ടായിരുന്ന ഏക രക്ഷിതാവ് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തവര്‍

പിതാവോ മാതാവോ നേരത്തേ ഉപേക്ഷിക്കുകയും നിലവിലുണ്ടായിരുന്ന ഏക രക്ഷിതാവ് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തവര്‍

മാതാപിതാക്കള്‍ മരിക്കുകയോ അവര്‍ ഉപേക്ഷിക്കുകയോ ചെയ്തശേഷം ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും സംരക്ഷിച്ചിരുന്ന രക്ഷിതാക്കള്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തവര്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല. വിശദാംശങ്ങള്‍ കോട്ടയം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭിക്കും. ഫോണ്‍- 04812580548

kottayam news
Advertisment