/sathyam/media/post_attachments/SeOakFmBnPk37q6q85Oj.jpg)
പാലാ: വീട്ടമ്മയുടെ ചിത്രം അവരറിയാതെ പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്ന ചിത്രമാക്കി വിറ്റ് പണംതട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം കച്ചേരിപ്പറമ്പില്‍ ജെയ്‌മോന്‍(20) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ വ്യാജ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ വിറ്റ് ഇയാള്‍ ഒന്നരലക്ഷം രൂപ സ്വന്തമാക്കിയെന്നും പൊലീസ് പറഞ്ഞു.
സ്ത്രീയുടെ ചിത്രങ്ങള്‍ അവരറിയാതെ രഹസ്യമായി പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്ന ചിത്രമാക്കി മാറ്റുകയായിരുന്നു. പിന്നീട് ഇവരുടെ പേരില്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുണ്ടാക്കി ആളുകളുമായി ചാറ്റ് നടത്തി.
കൂടുതല്‍ അടുക്കുമ്പോള്‍ സെക്‌സ് ചാറ്റ് നടത്തി, പണം നല്‍കിയാല്‍ നഗ്നചിത്രങ്ങള്‍ അയച്ചുതരാമെന്ന് അറിയിച്ചു. പണം നല്‍കിയവര്‍ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ടെലഗ്രാം, ഷെയര്‍ചാറ്റ് എന്നീ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
ഇയാളുടെ കെണിയില്‍ വീണ് നിരവധി പേരാണ് പണം നല്‍കി നഗ്ന ചിത്രങ്ങള്‍ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഗൂഗിള്‍ പേ വഴിയാണ് ഇയാള്‍ പണം സ്വീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us