പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പാലാ സബ്ബ് ജയിലിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികളും കിച്ചണ്‍ സാമഗ്രികളും കൈമാറി

New Update

publive-image

പാലാ: പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പാലാ സബ്ബ് ജയിലിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികളായ എന്‍ 95 മാസ്കുകള്‍, സര്‍ജിക്കല്‍ മാസ്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവയും കിച്ചണ്‍ സാമഗ്രികളും ജയില്‍ സൂപ്രണ്ട് സി. ഷാജിക്ക് കൈമാറി. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ എംജെഎഫ് പ്രിന്‍സ് സ്കറിയാ ഉദ്ഘാടനം ചെയ്തു.

Advertisment

ക്ലബ്ബ് പ്രസിഡന്‍റ് അഡ്വ. ആര്‍. മനോജ് പാലാ അധ്യക്ഷത വഹിച്ചു. അനില്‍ വി. നായര്‍, സുരേഷ് എക്സോണ്‍, ശ്രീകുമാര്‍ പാലയ്ക്കല്‍, സജിന്‍ വര്‍ഗ്ഗീസ്, ജയില്‍ ഉദ്യേഗസ്ഥരായ വേണു ബെന്‍, പി.ഡി. പ്രദീപ്, കെ.എം. അഭിലാഷ്, ദിപിന്‍ സലിം, വി. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

pala news
Advertisment