ഏറ്റുമാനൂർ ടൗണിൽ എം.സി റോഡിന് കുറുകെയുള്ള ഫ്ലൈഓവർ അപ്രായോഗികം - വ്യാപാരി വ്യവസായി സമിതി

New Update

publive-image

ഏറ്റുമാനൂർ: ഏറ്റുമാനൂര്‍ ടൗണിൽ എം.സി റോഡിന് കുറുകെയുള്ള ഫ്ലൈഓവർ അപ്രായോഗികമാണന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. പട്ടിത്താനം - മണർകാട് ബൈപ്പാസിന്റ പൂർത്തീകരണം, രണ്ട് റിങ് റോഡുകളുടെ നിർമ്മാണം എന്നിവ ആരംഭിക്കുന്നതോടെ ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിന് പരിഹരമാകുമെന്നാണ് പ്രതീക്ഷ. സ്ഥാപനങ്ങളും കടകളും നഷ്ടപെടുത്തിയുള്ള നിലവിലെ ഫ്ലൈഓവർ ബുദ്ധിമുട്ട് സൃഷ്ടിക്കും.

Advertisment

നിലവിലുള്ളത് നിലനിർത്തിയുള്ള ക്രമീകരണമാണ് ആവശ്യം. എല്ലാ വിഭാഗം ആളുകളുമായി ചർച്ച നടത്തി നാറ്റ്പാക്ക് പോലുള്ള ഏജൻസികളുമായി ചേർന്ന് പഠനം നടത്തി വേണം തീരുമാനമെടുക്കാൻ. ഫ്ലൈഓവർ വരുമ്പോൾ അടിയിൽ റോഡിന് 22 മീറ്റർ വീതി വേണം ഏറ്റുമാനൂർ ടൗണിനെ സംബന്ധിച്ചടത്തോളം ഇത് ബുദ്ധിമുട്ടാണ്.

‌ഫ്ലൈഓവർ മണർകാട് - ഏറ്റുമാനൂർ ബൈപാസിന്റ പാലാ റോഡിന്റ പറകണ്ടത്ത്
ആരംഭിക്കാനുള്ള തീരുമാനം നടപ്പാക്കണം. ഓൾഡ് എം.സി റോഡിൽ തെള്ളകം ഭാഗത്തെ
സ്വകാര്യ ആശുപത്രികളുടെ സമീപത്തെ അനധികൃത പാർക്കിങ് ഒഴിവാക്കണം. സൈൻ ബോർഡുകൾ എല്ലാ റോഡുകളിലും സ്ഥാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച വിശദ റിപ്പോർട്ട് മന്ത്രി വി.എൻ. വാസവന് കൈമാറി.

വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്.ബിജു, ഏരിയാ സെക്രട്ടറി എം.കെ. സുഗതൻ, എം.കെ. സെബാസ്റ്റ്യൻ, യൂണിറ്റ് സെക്രട്ടറി എം.വി രാധാകൃഷ്ണൻ, സന്തോഷ് കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

ettumanur news
Advertisment