/sathyam/media/post_attachments/uAVdrFYhI0PxBSIJAPgc.jpg)
മരങ്ങാട്ടുപിള്ളി:അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ചു ലേബർ ഇൻഡ്യ ടീച്ചേർസ് കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന 'ലേബർ ഇൻഡ്യ ടീച്ചര്‍ പ്രൈസ് 2021' - നാഷണൽ ഇന്റര്‍ കോളേജിയേറ്റ് ടീച്ചിങ്ങ് കോംപീറ്റന്‍സി മത്സരത്തില്‍ മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിലെ ജി ഗംഗ 'ഫ്യൂച്ചർ ടീച്ചർ ' അവാര്‍ഡ് കരസ്ഥമാക്കി. 10000 രൂപയും, ട്രോഫിയും, പ്രശസ്ഥിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇൻഡ്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ തിരഞ്ഞെടുത്ത ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ നിന്നുമായി 180 അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ ആണ് പങ്കെടുത്തത്. നാലുഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനം എറണാകുളം സെയിന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വുമണിലെ മരിയറ്റ ഡി കാപ്പൻ കരസ്ഥമാക്കി - 5000 രൂപയും, ട്രോഫിയും, പ്രശസ്ഥിപത്രവും അടങ്ങുന്നതാണ് സമ്മാനം.
മഹാരാഷ്ട്രാ അഹമ്മദ് നഗർ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ദീപ്തി വിശ്വനാഥ് പൊഡാറിനാണ് മൂന്നാം സ്ഥാനം. 3000 രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റുമാണ് മൂന്നാം സ്ഥാനം. റെക്കോർഡ് ചെയ്തു അയക്കുന്ന ക്ലാസുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളിൽ നിന്നും ഓൺലൈൻ പരീക്ഷ, വിഷയ അവതരണ ക്ലാസ്, അഭിമുഖം എന്നീ വിവിധ മല്‍സര ഘട്ടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയവരാണ് സമ്മാനം കരസ്ഥമാക്കിയത്.
അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ചു ലേബര്‍ ഇന്‍ഡ്യ ടീച്ചേർസ് കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന 'ലേബർ ഇൻഡ്യ ടീച്ചര്‍ പ്രൈസ് 2021' - നാഷണൽ ഇന്റര്‍ കോളേജിയേറ്റ് ടീച്ചിങ് കോംപീറ്റന്‍സി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജി. ഗംഗ, രണ്ടാം സ്ഥാനം നേടിയ മരിയറ്റ ഡി കാപ്പൻ, മൂന്നാം സ്ഥാനം കരസ്ഥക്കിയ ദീപ്തി വിശ്വനാഥ് പൊഡാർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us