/sathyam/media/post_attachments/ND0piSKbjY0zsOXoEpY8.jpg)
കടുത്തുരുത്തി: ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. കടുത്തുരുത്തി പാറതൊട്ടിയിൽ പരേതനായ രവീന്ദ്രന്റെ മകൻ പി ആർ സുഭാഷ് (43) ആണ് മരിച്ചത്. കറുകച്ചാൽ സ്റ്റേഷനിലെ പോലീസുകാരനുമായി കടുത്തുരുത്തിയിൽ നിന്ന് പാലകരയിലേക്ക് ഓട്ടം പോകുന്നതിനിടയിൽ പാലകര കൊട്ടുകാപ്പള്ളി ജംഗ്ഷന് സമീപമെത്തിയപ്പോൾ ആണ് സുഭാഷ് കുഴഞ്ഞു വീണത്.
ഈ സമയം ഓട്ടോ നിയന്ത്രണം തെറ്റി പിന്നോട്ട് ഉരുളുകയും സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. പിന്നോട്ട് ഉരുണ്ട ഓട്ടോയിൽ നിന്ന് യാത്രകാരനായി ഉണ്ടായിരുന്ന പോലീസുകാരൻ ചാടി ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.
കുഴഞ്ഞു വീണ സുഭാഷിനെ സമീപവാസികളും യാത്രക്കാരനായി ഉണ്ടായിരുന്ന പോലീസുകാരനും ചേർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: കൗസല്യ. ഭാര്യ: രമ്യ പൂത്തോട്ട പാണ്ടിയൻപറമ്പിൽ കുടുംബാംഗം. മക്കൾ: ഗൗരി, ധ്യാൻ. സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us