അദ്ധ്യാപക അവാർഡ് ജേതാവ് മൈക്കിൾ സിറിയക്കിന് അദ്ധ്യാപക ദിനത്തിൽ ജനകീയ ആദരം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ മുത്തോലി പാളയം സ്വദേശി കൂടിയായ മാന്നാനം സെന്‍റ് എഫ്രേം ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക്കിന് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നൽകിയ ജനകീയ സ്വീകരണം നൽകിയപ്പോൾ

Advertisment

മുത്തോലി:സെക്കണ്ടറി വിഭാഗത്തിൽ നിന്നും സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ച മാന്നാനം സെന്‍റ് എഫ്രേം ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക്കിന് അദ്ധ്യാപക ദിനത്തിൽ ജന്മനാടായ മുത്തോലി പാളയത്ത് ജനകീയ ആദരം നൽകി.

പൊതുപ്രവർത്തകനും സഹകാരിയും അദ്ധ്യാപക സംഘടനാ നേതാവും കൂടിയായ മൈക്കിൾ സിറിയക്കിന് പ്രാദേശിക ജനപ്രതിനിധികളും സഹകാരികളും വിവിധ സംഘടനാ നേതാക്കളും ചേർന്ന് സ്വീകരിച്ചു.

ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടോമി കെഴുവന്താനം, രാജൻ മുണ്ടമറ്റം, അനില മാത്തുകുട്ടി, മിനിജെറോം, മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോബിൻ.കെ അലക്സ്, വിവിധ സംഘടനാ നേതാക്കളായ ജോർജ്കുട്ടി ജേക്കബ്, പി.രാധാകൃഷ്ണകുറുപ്പ് , ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

pala news
Advertisment