കടുത്തുരുത്തി: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും നടപ്പാക്കുന്ന പാർട്ടി പ്രവർത്തന ഏകദിന ശില്പശാല കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നാളെ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 6മണി വരെ ഉഴവൂർ മുപ്രാപ്പള്ളില്‍ ഹിൽപാലസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപെടുന്നതാണ്.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവഹിക്കും. ആദ്യാവസാനം വരെ യോഗത്തിൽ പാർട്ടിചെയർമാൻ പങ്കെടുക്കുന്നതാണ്. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, നിയോജക മണ്ഡലം പ്രസിഡണ്ട് പി എം മാത്യു ഉഴവൂർ എന്നിവർ നേതൃത്വം നൽകും. സംസ്ഥാന-ജില്ലാ നിയോജകമണ്ഡല ഭാരവാഹികൾ പ്രസ്‌തുത യോഗത്തിൽ സംബന്ധിക്കും.
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നുമുള്ള പാർട്ടിയുടേയും പോഷക സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ സംഘടന ചർച്ചകൾക്ക് നേതൃത്വം നൽകും
10.00am കർഷക യൂണിയൻ( എം)
11.00am കെ റ്റി യു സി( എം)
12.00am സംസ്കാര വേദി
2.00 pm വനിതാ കോൺഗ്രസ് (എം)
3.30pm കെ എസ് സി (എം )
4.30pm കേരള യൂത്ത് ഫ്രണ്ട് (എം )
6.00 pm ദളിത് ഫ്രണ്ട് (എം )
6.30 pm പാർട്ടി മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള നിയോജകമണ്ഡലം നേതൃയോഗം എന്നീ ക്രമത്തിലാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.