New Update
Advertisment
ആണ്ടൂര്‍:ആണ്ടൂര്‍ ദേശീയ വായനശാലയുടെ പ്രതിവാര ഓണ്‍ലെെന്‍ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച പതിവായുള്ള `വാരാന്ത്യ വാര്‍ത്തകള്‍ ' പുതുമയാര്‍ന്ന വാര്‍ത്താ ശെെലിയില്‍ അവതരിപ്പിച്ചുകൊണ്ട് പള്ളുരുത്തിയില്‍ നിന്നും മാളവിക ഷാജി ശ്രദ്ധനേടി.
തുടര്‍ന്ന്, `നിയമത്തിന്‍റെ വഴികള്‍ ' എന്നതിനെ ആസ്പദമാക്കി നടന്ന വെബിനാറില്‍ പാലാ ബാറിലെ പ്രമുഖ അഭിഭാഷകനും ഗവണ്‍മെന്‍റ് പ്ളീഡറുമായ അഡ്വ. വി.ജി വേണുഗോപാല്‍ വിഷയം അവതരിപ്പിച്ചു.
ലെെബ്രറി പ്രസിഡന്‍റ് എ.എസ് ചന്ദ്രമോഹനന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോ. വിമല്‍ശര്‍മ്മ, കെ.ബി ചന്ദ്രശേഖരന്‍ നായര്‍, ഡോ. ഹരിശര്‍മ്മ എന്നിവര്‍ സംസാരിച്ചു. ലെെബ്രറി സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍ സ്വാഗതവും ജോ. സെക്രട്ടറി ബി. ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.