New Update
Advertisment
ഉഴവൂര്‍:എസ്എസ്എൽസി പരീക്ഷയിൽ നല്ല നിലവാരത്തിൽ വിജയിച്ച നിർധനരായ വിദ്യാര്‍ത്ഥികൾക്ക് പ്രോഗ്രസീവ് ടെക്കീസ് എന്ന ഐടി മേഖലയിലെ ഇടതുപക്ഷ സ്വഭാവമുള്ള സംഘടന സംഭാവന ചെയ്ത സ്മാർട്ട് ഫോണുകൾ രാമപുരം പഞ്ചായത്തിൽ പെട്ട പിഴക് നിവാസികളായ ആഷിഷ് തോമസ്, സെഷാ നിയ എന്നീ വിദ്യാത്ഥികൾക്ക് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ബൈജു ജോൺ വിതരണം ചെയ്തു.
സംഘടനാ പ്രതിനിധി പിജി സതീഷ്, സിപിഐഎം എസി അംഗം വി.ജി വിജയകുമാർ, ലോക്കൽ സെക്രട്ടറി എം.ടി ജാന്റീഷ്, ബ്രാഞ്ച് സെക്രട്ടറി എം.പി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.