ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി ക്ഷീര സഹകരണ സംഘത്തിൽ കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണം ആരംഭിച്ചു

New Update

publive-image

Advertisment

ഉഴവൂര്‍: ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി ക്ഷീര സഹകരണ സംഘത്തിൽ സർക്കാരിന്റെ കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണം ആരംഭിച്ചു. സംഘം പ്രസിഡന്റ്‌ സെബാസ്റ്റ്യൻ നെടുംബാറപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ന്യൂജന്റ് ജോസഫ് മുഖ്യ അതിഥി ആയി. സംഘത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം ആണെന്നും ഈ കോവിഡ് കാലഘട്ടത്തിൽ ക്ഷീര കർഷകർക്ക് ഏറെ പ്രയോജനകരം ആണെന്നും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപ്പെട്ടു. സംഘം സെക്രട്ടറി അജിത്, നിതിൻ, സുരേഷ് സമീപവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

kottayam news
Advertisment