കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൺട്രോളിങ്ങ് ഇൻസ്പെക്ടർക്ക് മർദ്ദനം... പരിക്കേറ്റ കണ്‍ട്രോളിങ്ങ് ഇന്‍സ്പെക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

New Update

publive-image

Advertisment

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഡിപ്പോയിലൂടെ യാത്രക്കാർക്കും കാൽനടക്കാർക്കും അപകടമുണ്ടാകുന്ന തരത്തിൽ ഇരുചക്ര വാഹനങ്ങളും കാറുകളും ബസ് വേയിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ അനധികൃതമായി കടന്നു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇതര വാഹനങ്ങളെ നിയന്ത്രിക്കണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ആവശ്യം ശക്തമായപ്പോൾ അത് നിയന്ത്രിക്കുന്നതിനായി ഡ്യൂട്ടി വാച്ച്മാനെ ഏൽപ്പിച്ചിരുന്നു.

KL 44 E 7338 എന്ന ടൊയോട്ട കാർ ഡിപ്പോയിൽ ഗതാഗത തടസ്സമുണ്ടാക്കി പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനോട് മോശമായി പെരുമാറുന്നത് കണ്ട് ഡ്യൂട്ടിയിൽ നിന്ന കൺട്രോളിങ് ഇൻസ്പെക്ടർ പെട്ടന്ന് അവിടെ എത്തുകയും കാറിന്റെ ഉടമയോട് ഡിപ്പോയിൽ നിന്നും മാറ്റി പാർക്ക് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

publive-image

കാറുടമ ഇവിടെ നോ പാര്‍ക്കിംങ്ങ് ബോര്‍ഡ് വച്ചിട്ടില്ല, അതുകൊണ്ട് കാറ് മാറ്റില്ല എന്ന് തറപ്പിച്ച് പറയുകയും കണ്‍ട്രോളിങ്ങ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. ഈ സംഭവം കണ്ട് നിന്ന തൊട്ടടുത്ത ഓട്ടോ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികൾ ഓടിവന്ന് അക്രമിയിൽ നിന്നും കൺട്രോളിങ്ങ് ഇൻസ്പെക്ടറെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു.

കൃത്യ നിർവ്വണത്തിനിടയിൽ കൂത്താട്ടുകുളം.. ഡിപ്പോയിൽ നടന്ന അക്രമം ജീവനക്കാരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രാവെന്നോ പകലെന്നോ ഓർക്കാതെ പൊതു ജനങ്ങൾക്ക് വേണ്ടി സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരന് ഇത്തരം അതിക്രമങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്നുo ജീവനക്കാർ ഒന്നടങ്കം ആവശ്യപ്പെട്ടു. തലയോലപറമ്പ് സ്വദേശിയായ കൺട്രോളിങ് ഇൻസ്പെക്ടർ രാജു ജോസഫ് (53) ദേവമാതാ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

koothattukulam news
Advertisment