കേന്ദ്ര നയങ്ങൾ രാജ്യത്തെ തകർത്തു - ജോസ് കെ മാണി

New Update

publive-image

പാലാ: കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക നയങ്ങൾ തകർത്തത് രാജ്യത്തിൻ്റെ സമ്പത്ത് വ്യവസ്ഥയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. തൊഴിൽ മേഖലയുടെ തറവാടുകളായ കേന്ദ്ര സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റുതുലച്ച് ചെലവു കഴിയാനുള്ള തീരുമാനം ഭാവി തലമുറയോടുള്ള വെല്ലുവിളിയാണെന്നും അടിക്കടിയുള്ള ഇന്ധനവില വർദ്ധനവ് രാജ്യത്ത് വൻ വിലക്കയറ്റമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കാർഷിക നയങ്ങൾ കൃഷിയിൽ നിന്നും കർഷകരെ പിൻതിരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

പുതിയ ഒരു തൊഴിലവസരങ്ങളും രാജ്യത്ത് ഉണ്ടാകുന്നില്ല എന്നും ജോസ് കെ മാണി പറഞ്ഞു. പാലായിൽ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ സംഘടിപ്പിച്ച അനിശ്ചിതകാല സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര, ജോസ് കുട്ടി പൂവേലി, ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ, ബിജു പാലൂ പടവിൽ, ജയ്സൺ മാന്തോട്ടം, ടോബിൻ കണ്ടനാട്ട്, ജോസ് ചീരാംകുഴി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

pala news
Advertisment