/sathyam/media/post_attachments/ezBkY8yJFVhY7HWPh82t.jpg)
വെളിയന്നൂര്‍: വെളിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2021- 22 വാർഷിക പദ്ധതിയിൽ പെടുത്തി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയ സുഭിക്ഷ കേരളം - കാർഷിക മേഖലയിലെ 3 പദ്ധതികളുടെ നിർവ്വഹണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് പ്രസിഡന്റ് സണ്ണി പുതിയിടം നിർവ്വഹിച്ചു.
കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി വൈവിധ്യങ്ങളായ പദ്ധതികൾ ഏറ്റെടുത്തതിനോടൊപ്പം കർഷകർക്ക് പദ്ധതിയുടെ ഗുണഫലം പൂർണമായും ലഭിക്കത്തക്കവിധത്തിൽ സമയ ബന്ധിതമായി കാർഷിക മേഖലയിലെ പദ്ധതികളെല്ലാം നിർവ്വഹണം നടത്താൻ സാധിച്ചതിൽ അതിയായ ചാരിതാർഥ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര പുരയിട കൃഷി വികസനം - വളം വിതരണം, തേനീച്ച പെട്ടി വിതരണം, നെൽ കൃഷി വികസനം എന്നിവ ഉൾപ്പെടെ 15 ലക്ഷം രൂപയുടെ കാർഷിക മേഖലയിലെ പദ്ധതികളുടെ നിർവ്വഹണമാണ് ആരംഭിച്ചത്. അർഹരായ ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ അനുകൂല്യങ്ങൾ എത്രയും വേഗം അനുവദിച്ചു നൽകുന്നതിനു ക്രമീകരണങ്ങൾ ഏർപ്പാടാക്കായിട്ടുണ്ടെന്നു സണ്ണി പുതിയിടം അറിയിച്ചു.
പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തങ്കമണി ശശി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജിമ്മി ജെയിംസ്, ജിനി ചാക്കോ, ജോമോന്‍ ജോണി എന്നിവരും വാര്‍ഡ് മെമ്പര്‍മാരായ സജേഷ് ശശി, ജിന്‍സണ്‍ ജേക്കബ്, ബിന്ദു ഷിജു, അര്‍ച്ചന രതീഷ്, ശരണ്യ വിജയൻ, ബിന്ദു സുരേന്ദ്രന്‍, ബീന സിജു, ഉഷ സന്തോഷ്, സെക്രട്ടറി ജിജി ടി, കൃഷി ഓഫീസർ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us