/sathyam/media/post_attachments/gQEOFBJeYt4SGhEu45gn.jpg)
കടുത്തുരുത്തി: രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക അധ്യാപനരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഡ്വ.എന്‍ എം മാത്യു നീരാക്കലിന്റെ 41-ാം ചരമദിനാചരണവും അനുസ്മരണ സമ്മേളനവും 14ന് രാവിലെ 10.30ന് മുട്ടുചിറ നീരാക്കല്‍ വസതിയില്‍ നടക്കും.
കേരള വിധവ വയോജനക്ഷേമ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ അധ്യക്ഷത വഹിക്കും. രക്ഷാധികാരി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍കാല, കെ.ജയകൃഷ്ണന്‍, സി ജെ കാലാ, അഡ്വ.മധു എബ്രഹാം, സ്റ്റീഫന്‍ പാറാവേലി, കെ കെ രാമഭദ്രന്‍, തോമസ് സി മാഞ്ഞൂര്‍, ജോര്‍ജ് മാത്യു മുരിക്കന്‍, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, എം പി ബാബു, ബാബു കാലായില്‍, വാസുദേവന്‍ നമ്പൂതിരി, ഫ്രാന്‍സിസ് സംക്രാന്തി, അബ്ബാസ് നടയ്ക്കമ്യാലില്‍, പത്മാക്ഷി രാഘവന്‍, ചന്ദ്രികാ ദേവി എന്നിവര്‍ പ്രസംഗിക്കും.
വിധവ വയോജനക്ഷേമ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രമതി മഞ്ജുഷ സ്വാഗതവും സംസ്ഥാന സെക്രട്ടറി ഓമന രാജന്‍ നന്ദിയും പറയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us