New Update
/sathyam/media/post_attachments/QnbEfnUTzYI7gOpdwtMk.jpg)
പാലാ:കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കുട്ടികളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി പാലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പ്രതിരോധ വാരാചരണം സംഘടിപ്പിക്കുകയാണ്.
Advertisment
ഹോമിയോപ്പതി വകുപ്പിന്റെ സാംക്രമിക രോഗ നിയന്ത്രണ വിഭാഗമായ റീച്ച് ജില്ലാ ഘടകം ഇന്നു മുതൽ സെപ്റ്റംബര്‍ 14 ചൊവ്വാഴ്ച വരെ നടത്തപ്പെടുന്ന പ്രതിരോധ വാരം, കോവിഡ് വാക്സിൻ ലഭ്യമല്ലാത്ത 18 വയസ്സിൽ താഴെയുള്ളവരെ ഉദ്ദേശിച്ചുള്ളതാണ്.
സാമൂഹ്യ അകലം, മാസ്ക്, ശുചിത്വം, ഒപ്പം ഹോമിയോപ്പതി മരുന്നുകളുടെ നിർദ്ദേശാനുസരണം ഉള്ള ഉപയോഗവും വഴി കുട്ടികൾക്ക് കോവിഡ് വ്യാപനത്തിൽ നിന്നും സംരക്ഷണം നൽകാൻ ഉദ്ദേശിച്ചുള്ള ഈ പദ്ധതി പാലായിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ അജി വിൽബറും നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us